
കോഴിക്കോട്: പൊലീസുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പൊലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസർ കുന്നമംഗലം പിലാശ്ശേരി കളരിക്കണ്ടി കണയം പറമ്പത്ത് ഷജുല്‍ (38) ആണ് മരിച്ചത്.
പുലർച്ചെ നാലിനും അഞ്ചിനും ഇടയില്‍ വെള്ളയില്‍ റെയില്‍വേ സ്റ്റേഷൻ പരിസരത്തെ റെയില്‍വേ പാളത്തിലാണ് ഷജുല്‍ ട്രെയിൻ തട്ടി മരിച്ചത്.
മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടക്കാവ് പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


