ഫേസ്ബുക്കിലൂടെ പൊലീസിനെതിരെ കലാപത്തിന്‌ ആഹ്വാനം ചെയ്തു; താമരശ്ശേരിയിൽ യുഡിഎഫ്‌ പ്രവർത്തകനെതിരെ കേസ്

Spread the love

കോഴിക്കോട്: പോലീസിനെതിരെ കലാപത്തിന്‌ ആഹ്വാനം ചെയ്ത യുഡിഎഫ്‌ പ്രവർത്തകനെതിരെ കേസെടുത്തു പോലീസ്.

യുഡിഎഫ്‌ പ്രവർത്തകനായ ആബിദ്‌ അടിവാരത്തിന്‌ എതിരെ താമരശേരി പൊലീസാണ് കേസെടുത്തത്‌. ഇയാൾ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ പോലീസിന് നേരെ നടത്തിയ ആക്രമണം ന്യായീകരിക്കുകയും, പൊലീസിനെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തതാണ് കേസിന് കാരണമായത്.