video
play-sharp-fill

ഫോൺ കോൾ ബ്ലോക്ക് ചെയ്തതിന് യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി; സിഐക്കെതിരെ കേസ്; സംഭവം കോഴിക്കോട് വടകരയിൽ

ഫോൺ കോൾ ബ്ലോക്ക് ചെയ്തതിന് യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി; സിഐക്കെതിരെ കേസ്; സംഭവം കോഴിക്കോട് വടകരയിൽ

Spread the love

കോഴിക്കോട്: ഫോണ്‍ കോള്‍ ബ്ലോക്ക് ചെയ്തതിന് യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ സിഐക്കെതിരെ കേസ്.

നാദാപുരം കണ്‍ട്രോള്‍ റൂം സിഐ സ്മിതേഷിനെതിരെയാണ് വടകര പൊലീസ് കേസെടുത്തത്. കത്രിക പോലുള്ള വസ്തു കാട്ടി കുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. യുവതിയുടെ ബഹളം കേട്ട് ഇന്നലെ രാത്രി അയല്‍ക്കാര്‍ ഓടിക്കൂടിയിരുന്നു.

വടകര വള്ളിക്കാട് സ്വദേശിനിയായ യുവതിയുടെ വീട്ടിലാണ് ഇന്നലെ വൈകിട്ട് നാദാപുരം കൺട്രോൾ റും സി ഐ സ്മിതേഷ് അതിക്രമിച്ച് കയറിയത്. വൈകിട്ട് മകളോടൊപ്പം പുറത്തു പോയ യുവതി രാത്രി എട്ടേമുക്കാലോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പ്രതിയെ വീട്ടിനുള്ളില്‍ അതിക്രമിച്ചുകയറിയ നിലയില്‍ കാണുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ കത്രിക പോലുള്ള മൂര്‍ച്ചയുള്ള വസ്തുകാണിച്ച് ‘ഇതു കൊണ്ട് വേണമെങ്കില്‍ എനിക്ക് കുത്താമെന്ന്’ ഭീഷണി മുഴക്കുകയുമായിരുന്നു.

യുവതിയും മകളും ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുകയും യുവതി വടകര പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് വടകര പൊലീസെത്തി നാദാപുരം കണ്‍ട്രോള്‍ റൂം സിഐ സ്മിതേഷിനെ കസ്റ്റഡിയിലെടുത്തു.