
കോഴിക്കോട്: ഓട്ടോറിക്ഷയില്‍ അമ്മയ്ക്കൊപ്പം ഇരിക്കുകയായിരുന്ന മൂന്നര വയസ്സുകാരിയെ മാനസികാസ്വസ്ഥതയുള്ളയാള്‍ എടുത്തുകൊണ്ടുപോകാൻ ശ്രമിച്ചു. വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് കുറ്റിക്കാട്ടൂരായിരുന്നു സംഭവം.
കുടുംബത്തിനൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടയില്‍ സാധനംവാങ്ങാൻ വേണ്ടി ഓട്ടോറിക്ഷാ ഡ്രൈവർ കൂടിയായ പിതാവ് തൊട്ടടുത്ത കടയിലേക്ക് പോയപ്പോഴായിരുന്നു സംഭവം ഉണ്ടായത്. തൊട്ടടുത്ത് ഉണ്ടായിരുന്ന മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ പട്രോളിങ്ങിലുണ്ടായിരുന്ന പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തമിഴ്നാട് സ്വദേശിയാണിയാളെന്ന് മെഡിക്കല്‍ കോളേജ് ഇൻസ്പെക്ടർ ബൈജു കെ. ജോസ് പറഞ്ഞു. മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴാണ് ഇയാള്‍ മാനസികാസ്വസ്ഥതയുള്ളയാളാണെന്ന് വ്യക്തമായതെന്നും പോലീസ് വ്യക്തമാക്കി. ഇതോടെ അമ്മയുടെ പരാതിയില്‍ പോലീസ് തുടർനടപടിയെടുത്തില്ല. കസ്റ്റഡിയിലെടുത്ത ആളെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


