video
play-sharp-fill
കോഴിക്കോട് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും പീഡനത്തിന് ഇരയാക്കി; പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും പീഡനത്തിന് ഇരയാക്കി; പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. അത്തോളി സ്വദേശിയായ അബ്ദുല്‍ നാസറാണ് അറസ്റ്റിലായത്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പീഡിപ്പിച്ചതിന് അഞ്ച് പോക്‌സോ കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്.

ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ഥികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്. മൂന്നാഴ്ച മുമ്പായിരുന്നു കൗണ്‍സിലിങ്.

ഇതേതുടര്‍ന്ന് ഒളിവിലായിരുന്ന ഇയാള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്നലെ വൈകീട്ടാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപകന്‍ പഠിപ്പിച്ച കൂടുതല്‍ കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കി. കൂടുതല്‍ വിദ്യാര്‍ഥികള്‍ പീഡിനത്തിനിരയായിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്ന് എലത്തൂര്‍ പൊലീസ് അറിയിച്ചു. പലവിധത്തില്‍ പ്രലോഭിപ്പിച്ചാണ് ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.