video
play-sharp-fill

ഷർട്ടിന്റെ ബട്ടൻസ് ഇട്ടില്ലെന്ന് ആരോപിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം; തല പിടിച്ച് ചുമരിനിടിപ്പിച്ച് പരിക്കേൽപ്പിച്ചു; സംഭവത്തിൽ 4 പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് നാദാപുരം പോലീസ്

Spread the love

കോഴിക്കോട്: കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ തല പിടിച്ച് ചുമരിനിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു.

നാദാപുരം പേരോട് എം ഐ എം എച്ച്എസ്എസ് സ്കൂളിലായിരുന്നു അതിക്രമം. പരീക്ഷ എഴുതാന്‍ എത്തിയ കുട്ടിയെ ആണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്.

ഷര്‍ട്ടിന്റെ ബട്ടന്‍ ഇട്ടില്ല, താടിവടിച്ചില്ല തുടങ്ങിയ കാരണം പറഞ്ഞായിരുന്നു മര്‍ദനം. കുട്ടിയുടെ പരാതി പ്രകാരമാണ് നാദാപുരം പൊലീസ് കേസടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group