കോഴിക്കോട് നേഴ്സിം​ഗ് വിദ്യാർത്ഥിനിയെ മദ്യം നല്കി പീഡിപ്പിച്ച സംഭവം; എറണാകുളം സ്വദേശികളായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട് : നഴ്സിംഗ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സ്വദേശികളായ അമ്പാടി ( 19 ), അമൽ ( 21 ) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നടുക്കുന്ന സംഭവം ഉണ്ടായത്. കോഴിക്കോട് പെയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുന്ന പെൺകുട്ടിക്കാണ് കൊടും ക്രൂരത നേരിടേണ്ടി വന്നത്. സൗഹൃദം നടിച്ചെത്തിയ രണ്ടുപേരാണ് കുട്ടിയെ പീ‍ഡിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് പേർ സഹൃദം നടിച്ചാണ് നഴ്സിംഗ് വിദ്യാ‌ർഥിനിയുമായി അടുത്തത്. ശേഷം ഈ വിദ്യാർഥിനിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് ഇവ‍ർ നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയായിരുന്നു.

മദ്യം കുടിപ്പിച്ച ശേഷമാണ് പ്രതികൾ പെൺകുട്ടിയോട് ക്രൂരമായി പെരുമാറിയത്. പ്രതികൾ പെൺകുട്ടിയ ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനശേഷം പെൺകുട്ടിയെ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. സംഭവത്തിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.