നൈറ്റ് കർഫ്യുവിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് ലക്ഷങ്ങൾ പിഴയിട്ട് കോഴിക്കോട് എൻ ഐ ടി ;അഞ്ച് വിദ്യാർഥികൾ 33 ലക്ഷം പിഴ അടയ്ക്കണം

Spread the love

കോഴിക്കോട് : ക്യാമ്പസിലെ നൈറ്റ് കർഫ്യൂവിനെതിരെ സമരം ചെയ്ത വിദ്യാർഥികളോട് പ്രതികാര നടപടിയുമായി കോഴിക്കോട് എൻ ഐ ടി. അഞ്ച് വിദ്യാർഥികൾ 33 ലക്ഷം പിഴ അടക്കണമെന്ന് കാണിച്ച് രജിസ്ട്രാർ നോട്ടീസ് നൽകി. മാർച്ച് 22 ന് നടന്ന രാത്രി നിയന്ത്രണ സമരവുമായി ബന്ധപ്പെട്ടാണ് പിഴ. പ്രധാന ഗേറ്റ് അടച്ചുപൂട്ടിയ വിദ്യാർത്ഥികൾക്കാണ് നോട്ടീസ് നൽകിയത്.

video
play-sharp-fill

രാത്രിയിൽ ക്യാമ്പസ് വിട്ടു പുറത്തു പോകുന്നത് വിലക്കിയതിനെതിരെ സമരം നടത്തിയ വിദ്യാർത്ഥികളിൽ നിന്ന് വൻ തുക പിഴ ഈടാക്കാനാണ് എൻ ഐ ടി തീരുമാനം. സമരം ചെയ്ത അഞ്ചു വിദ്യാർത്ഥികളിൽ നിന്നായി 33 ലക്ഷം രൂപ ഈടാക്കണമെന്ന് കാണിച്ച് രജിസ്ട്രാറാണ് നോട്ടീസ് നൽകിയത്. ഒരു വിദ്യാർഥി 6,61,155 രൂപയാണ് പിഴ അടക്കേണ്ടത്.

മാർച്ച് 22-നായിരുന്നു നൈറ്റ് കർഫ്യുവിനെതിരായ വിദ്യാർഥി സമരം. രാവിലെ 7.30 മുതൽ വിദ്യാർഥികൾ നടത്തിയ സമരം കാരണം അധ്യപകരുൾപ്പെടയുള്ളവർക്ക് അകത്ത് പ്രവേശിക്കാൻ സാധിച്ചില്ല. അന്നത്തെ പ്രവൃത്തി ദിവസം നഷ്ടമായതിനാൽ സ്ഥാപനത്തിനുണ്ടായിരിക്കുന്ന നഷ്ടം നികത്താൻ 33 ലക്ഷം രൂപ പിഴ ഈടാക്കണമെന്നാണ് നോട്ടീസ്. 7 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 11 മണിക്ക് ശേഷം ക്യാമ്പസിൽ വിദ്യാർഥികൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയ ഡീനിന്റെ ഉത്തരവിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. ലൈബ്രറി, ഹോസ്റ്റൽ, കാൻ്റീൻ എന്നിവയുടെ പ്രവർത്തനം നിയന്ത്രിച്ച ഉത്തരവ് പിൻവിലിച്ച ശേഷമാണ് സമരം അവസാനിച്ചത്.