സംസ്ഥാനത്ത് വീണ്ടും നിപ..! മരിച്ച പതിനേഴുകാരിക്ക് രോഗബാധയെന്ന് സംശയം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം പോസ്റ്റീവ്; സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു

Spread the love

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം.

മരിച്ച മലപ്പുറം മങ്കട സ്വദേശിയായ പതിനേഴുകാരിക്കാണ് രോഗബാധ സംശയിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക നിപ പരിശോധനാഫലം പോസ്റ്റീവാണ്. രോഗം സ്ഥിരീകരിക്കാനായി സാമ്പിള്‍ പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചു.

ജൂണ്‍ ഇരുപത്തിയെട്ടിന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ, ആരോഗ്യനില ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഈ മാസം ഒന്നിനാണ് പെണ്‍കുട്ടി മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെയും, ചികിത്സിച്ച ഡോക്‌ടർമാരെയും ക്വാറന്റൈനിലാക്കിയിട്ടുണ്ട്. നേരത്തെ പെണ്‍കുട്ടിക്ക് പനിയുണ്ടായിരുന്നു. സംശയം തോന്നി മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബില്‍ നിപ പരിശോധന നടത്തുകയായിരുന്നു. ഈ ഫലമാണ് പോസിറ്റീവായത്.