ബാംഗ്ലൂരിൽ നിന്നും വിൽപ്പനക്കായി എത്തിച്ച 27 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് കട്ടപ്പന പോലീസിന്റെ പിടിയിൽ ; പ്രതിയെ പിടികൂടിയത് ഡാൻസാഫും കട്ടപ്പന ഡിവൈഎസ്പി വി എ നിൻഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന്

Spread the love

കട്ടപ്പന : ബാംഗ്ലൂരിൽ നിന്ന്  27 ഗ്രം എംഡിഎംഎയുമായെത്തിയ കോഴിക്കോട് സ്വദേശിയായ യുവാവ് കട്ടപ്പനയിൽ അറസ്റ്റിൽ.

കോഴിക്കോട് കൊയിലാണ്ടി നാരായണഗുരു റോഡ്, പയാറ്റുവളപ്പിൽ, ഷാലീന ഹൗസിൽ ഫാരിസ് മുഹമ്മദ് (31) തിനെയാണ് കട്ടപ്പന ഡി വൈ എസ് പി യുടെ നേതൃത്യത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ബൈപാസ് റോഡിൽ പരിശോധന നടത്തുന്നതിനിടെ യുവാവ് പിടിയിലായത്.

ഇയാളിൽ നിന്ന് ശരീരത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന 27 ഗ്രം എം ഡി എം എ കണ്ടെടുത്തത്.ചൊവ്വഴ്ച രാവിലെ ബാംഗ്ലൂർ നിന്നെത്തിയ യുവാവ് എം ഡി എം എ മാറ്റാർക്കോ കൈമാറാൻ കട്ടപ്പനയിൽ കാത്തുനിൽക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്ക് എം ഡി എം എ ലഭിച്ച ഉറവിടവും ആർക്കാണ് കൈമാറാൻ കാത്തുനിന്നതെന്നതുമുൾപ്പെടെ കൂടുതൽ വിവരങ്ങൾ അറിയാൻ പോലീസ് ഇയാളെ ചോദ്യം ചെയ്തു വരുകയാണ്.

കോഴിക്കോട് സ്വദേശിയായ ഇയാളുടെ പിന്നിൽ എം ഡി എം എ കടത്തലിന്റെ അന്തർ സംസ്‌ഥാന സംഘം പ്രവർത്തിക്കുന്നുണ്ടെന്ന സംശയത്തിൽ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് പോലീസുമായി ബന്ധപ്പെട്ട് ഇയാളെ കുറച്ചുള്ള കൂടുതൽ വിവരങ്ങൾ  കട്ടപ്പന പോലീസ് ശേഖരിച്ചു വരുകയാണ്.അറസ്റ്റ് രേഖപെടുത്തിയ ഇയാളെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

ജില്ലാ പോലീസ് മേധാവി ടി. കെ. വിഷ്ണു പ്രദീപ് ഐ പി എസ് ന്റെ  കീഴിലുള്ള ഡാൻ സാഫ് ടീമും, കട്ടപ്പന ഡി വൈ എസ് പി. വി എ. നിഷാദ് മോന്റെ നേതൃത്വത്തിൽ, എസ് ഐ മാരായ ഷാജി എബ്രാഹം, ബെർട്ടിൻ ജോസ് , പി വി.മഹേഷ്, എസ് സി പിഒ. ഷെമീർ, സി പി ഒമാരായ ബിബിൻ മാത്യു, ആർ.ഗണേഷ്, സിനോജ് ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.