
കോഴിക്കോട് നഗരത്തില്‍ എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയില്‍
സ്വന്തം ലേഖകൻ
കോഴിക്കോട് :എംഡിഎംഎ, എല്‍എസ്ഡി സ്റ്റാബുകള്‍ എന്നിവയുമായി യുവാവ് കോഴിക്കോട് അറസ്റ്റില്‍. പൊക്കുന്ന് സ്വദേശി മാനന്ത്രാവില്‍ പാടം പടന്നയില്‍ ഹൗസില്‍ മുനീര്‍ സിപി (25) ആണ് പിടിയിലായത്.
കോഴിക്കോട് നാര്‍കോട്ടിക് സെല്‍ അസ്സി. കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ ഉള്ള ഡിസ്ട്രിക്റ്റ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും (ഡാന്‍ സാഫ്) സബ് ഇന്‍സ്പെക്‌ട്ടര്‍ ദിവ്യ വിയുവിന്റെ നേത്യത്വത്തിലുള്ള കസബ പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടിയൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളില്‍ നിന്ന് 0.160 മില്ലിഗ്രാം എല്‍എസ്ഡി സ്റ്റാബുകളും, 1.540 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെഇ ബൈജു ഐപിഎസ്സിന്‍്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ ലഹരിക്കെതിരെ ആന്റി നാര്‍ക്കോട്ടിക്ക് സ്ക്വാഡും, കസബ പൊലീസും നടത്തിയ പരിശോധനയിലാണ് ഇയാള്‍ കല്ലുത്താന്‍ കടവ് ജംഗ്ഷനില്‍ നിന്നും അറസ്‌റ്റിലായത്.
ഗോവയില്‍ നിന്നാണ് പ്രതി എല്‍എസ്ഡി സ്റ്റാബുകള്‍ വില്‍പനക്കായി കോഴിക്കോട്ടേക്ക് കൊണ്ട് വന്നത്.