
ബംഗളൂരുവിൽ നിന്ന് 3 ലക്ഷം രൂപയുടെ ‘മെത്തഫിറ്റഫിന്‍’ രാസ ലഹരി കേരളത്തിൽ 12 ലക്ഷം രൂപയ്ക്ക് വിൽപ്പന: 1 ഗ്രാമിന് 4000 രൂപ വരെ, 222 ഗ്രാം മെത്തഫിറ്റഫിനുമായി 3 യുവാക്കൾ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട. ഇരുന്നൂറ്റി ഇരുപത് ഗ്രാം മെത്തഫിറ്റഫിന്‍ എന്ന രാസ ലഹരിയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. മലപ്പുറം ആതവനാട് കരിപ്പോള്‍ സ്വദേശികളായ പി.പി അജ്മല്‍, മുനവീര്‍ കെപി എന്നിവരും കാടാമ്പുഴ സ്വദേശി സിനനുമാണ് പിടിയിലായത്.
ബംഗളുരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ചില്ലറ വിതരണം നടത്തുന്നവരാണെന്ന് എക്സൈസ് അറിയിച്ചു. മൂന്ന് ലക്ഷം രൂപക്ക് ബംഗളുരുവില്‍ നിന്ന് വാങ്ങുന്ന മയക്കുമരുന്ന് പന്ത്രണ്ട് ലക്ഷത്തോളം രൂപക്കാണ് ഇവര്‍ ചില്ലറ വിപണിയില്‍ വില്‍ക്കുന്നത്. ഒരു ഗ്രാമിന് നാലായിരം രൂപ വരെ ഈടാക്കുന്നതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ അറിയിച്ചതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എക്സൈസ് കോഴിക്കോട് ഇന്‍റലിജന്‍സ് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയ ബസ്റ്റ്സ്റ്റാന്‍റ് പരിസരത്തായിരുന്നു പരിശോധന. ഇവര്‍ക്കെതിരെ മയക്കുമരുന്ന് കേസുകളും നിലവിലുണ്ടെന്ന് എക്സൈസ് അന്വേഷണ സംഘം വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
