കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി 15 സെന്റിമീറ്ററോളം നീളമുള്ള കത്രിക വിഴുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

Spread the love

കോഴിക്കോട്: ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി വിഴുങ്ങിയ കത്രിക ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിങ്കളാഴ്ച വൈകിട്ടാണ് യുവാവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

video
play-sharp-fill

അന്നനാളത്തിൽ കത്രിക കുടുങ്ങി കിടക്കുന്നതായി എക്സറേ പരിശോധനയിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രി നടത്തിയ അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് 15 സെന്റിമീറ്ററോളം നീളമുള്ള കത്രിക പുറത്തെടുത്തത്.

ഇഎൻടി വിഭാഗത്തിലെ ഡോ. ശ്രീജിത്ത്, ഡോ. നിഖിൽ, ഡോ. ചിത്ര, ഡോ. ഫാത്തിമ, ഡോ. ആഷ്, അനസ്തീസിയ വിഭാഗത്തിലെ ഡോ. മിനു, ഡോ. ധന്യ, ഡോ. ഫഹ്മിദ, ഡോ. രാഗിൻ എന്നിവരാണ ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group