
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡന കേസിൽ ഗൈനക്കോളജി ഡോക്ടർ കെ വി പ്രീതയുടെ മൊഴിയിൽ പ്രതികരിക്കാതെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. തനിക്ക് കടുത്ത പനിയാണെന്നും വിഷയത്തിൽ നാളെപ്രതികരണം നടത്തുമെന്നും മന്ത്രി വീണാ ജോർജ് പത്തനംതിട്ടയിൽ വ്യക്തമാക്കി. തലസ്ഥാനത്ത് പ്രതികരിക്കാമെന്നാണ് മന്ത്രി പറഞ്ഞത്.
കേസിൽ ശാസ്ത്രീയ പരിശോധന നടത്തിയിട്ടില്ലെന്നാണ് ഡോക്ടർ നൽകുന്ന മൊഴി. പീഡനം സംബന്ധിച്ച് താൻ ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നാണ് ഡോക്ടർ കെ വി പ്രീത വെളിപ്പെടുത്തുന്നത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കുകൾ കണ്ടില്ലെന്നതാണ് ഇതിന് ഡോക്ടർ കൊടുക്കുന്ന വിശദീകരണം.
സ്വകാര്യ ഭാഗങ്ങളിൽ രക്തസ്രാവമോ പരിക്കുകളോ ഇല്ലാത്തതിനാൽ സാംപിൾ ശേഖരിച്ചില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. ഐസിയുവിൽ വച്ച് താൻ പീഡിപ്പിക്കപ്പെട്ടെന്ന അതിജീവിതയുടെ ആരോപണം സംബന്ധിച്ച് മെഡിക്കൽ പരിശോധന നടത്തിയത് ഡോ. കെ.വി പ്രീതയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group