video
play-sharp-fill

കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് യുവാവ് തൂങ്ങി മരിച്ച സംഭവം; കൊലപാതകമെന്ന് കുടുംബം; ശരീരത്തിൽ മർദ്ദനമേറ്റതിന്റെ ലക്ഷണം; വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ല; സമഗ്രമായ അന്വേഷണം വേണമെന്ന് സഹോദരൻ

കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് യുവാവ് തൂങ്ങി മരിച്ച സംഭവം; കൊലപാതകമെന്ന് കുടുംബം; ശരീരത്തിൽ മർദ്ദനമേറ്റതിന്റെ ലക്ഷണം; വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ല; സമഗ്രമായ അന്വേഷണം വേണമെന്ന് സഹോദരൻ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കുടുംബം. സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. ആൾക്കൂട്ട മർദ്ദനം നടന്നതിന് പ്രാഥമിക തെളിവുകൾ ഇല്ലെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ വിശ്വനാഥന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിശ്വനാഥൻ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരൻ രാഘവൻ പറഞ്ഞു.. മർദിച്ചു കൊലപ്പെടുത്തിയതാണ്. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ ലക്ഷണം ഉണ്ടെന്നും സഹോദരൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത മനുഷ്യാവകാശ കമ്മീഷൻ മെഡിക്കൽ കോളജ് പൊലീസ് എസിപിയോടും ആശുപത്രി സൂപ്രണ്ടിനോടും റിപ്പോർട്ട്‌ തേടി. അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ആൾക്കൂട്ട മർദ്ദനം നടന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് എസിപി അറിയിച്ചു.