
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒ.പി ടിക്കറ്റിന് പത്ത് രൂപ ഫീസ് ഈടാക്കും. ഡിസംബര്‍ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റല്‍ കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളില്‍ ഒ.പി ടിക്കറ്റ് നിരക്ക് ബാധകമാണ്.
ജില്ലാ കളക്ടര്‍ സ്നേഹികുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവർത്തനങ്ങൾക്കും വൻതുക ചെലവായ സാഹചര്യത്തിലാണ് ഒ.പി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം.
ഈ തുക ഉപയോഗിച്ച് രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും മികച്ച രീതിയിലുള്ള ചികിത്സയും സൗകര്യങ്ങളും ഒരുക്കാനാകും എന്നതിനാല്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിന്റെ പ്രയോജനം അവര്‍ക്കാണ് കിട്ടുകയെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. നിലവില്‍ കോഴിക്കോട് ഗവൺമെന്റ് ആശുപത്രിയിൽ ഒ.പി ടിക്കറ്റിന് പണം ഈടാക്കുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group