കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവിലെ പീഡനം; തുടര്‍ച്ചയായി റിപ്പോര്‍ട്ട് നല്‍കാതെ മെഡിക്കല്‍ കോളേജ്; വിശദീകരണം തേടി വീണ്ടും നോട്ടീസ് അയക്കുമെന്ന് വനിത കമ്മീഷൻ

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവിലെ പീഡന കേസില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് നല്‍കാതെ മെഡിക്കല്‍ കോളേജ് ആശുപത്രി.

വനിത കമ്മീഷന് ഇന്നും റിപ്പോര്‍ട്ട് നല്‍കിയില്ല. പീഡനത്തിനിരയായ യുവതിയെ സ്വാധീനിച്ചവരുടെ സസ്പെൻഷൻ പിൻവലിച്ചതിലാണ് കമ്മീഷൻ റിപ്പോര്‍ട്ട് തേടിയത്. പരാതിക്കാരി സിറ്റിംഗിന് വന്ന് രണ്ട് തവണയും മടങ്ങിപ്പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കല്‍ കോളേജിനോട് റിപ്പോര്‍ട്ട് നല്‍കാത്തതില്‍ വിശദീകരണം തേടി വീണ്ടും നോട്ടീസയയ്ക്കുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. മെഡിക്കല്‍ കോളേജിന്റെ നടപടി ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വനിത കമ്മീഷന്‍ അറിയിച്ചു.

പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസില്‍ കഴിഞ്ഞ മാസം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുന്ദമംഗലം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

പീഡന പരാതി ഇല്ലാതാക്കാൻ 5 വനിതാ ജീവനക്കാര്‍ ചേര്‍ന്ന് അതിജീവിതയ്ക്കുമേല്‍ ഭീഷണി, സമ്മര്‍ദ്ദം എന്നിവ നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അതിജീവിത മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി ഉള്‍പ്പെടെ മാറ്റാൻ സ്വാധീനം ചെലുത്തി എന്നും കുറ്റപത്രത്തിലുണ്ട്.

ഇവരെ കുറ്റവിമുക്തരാക്കി മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കുകയും ചെയ്തിരുന്നു. വിമര്‍ശനം ശക്തമായതിന് പിന്നാലെ തിരിച്ചെടുക്കല്‍ നടപടി റദ്ദാക്കുകയും ചെയ്തിരുന്നു.