
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ പി.എം.എസ്.എസ്.വെെ കെട്ടിടത്തില്‍ തീപിടുത്തമുണ്ടായ സംഭവത്തില്‍ അന്വേഷണ റിപ്പോർട്ട് പുറത്ത്.
കെട്ടിട നിർമാണത്തില്‍ ഗുരുതര പിഴവുകളുണ്ടെന്നും തീപിടിത്ത സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചെന്നുമാണ് കോഴിക്കോട് സബ് കളക്‌ടർ നേതൃത്വം നല്‍കിയ അന്വേഷണ സമിതിയുടെ കണ്ടെത്തല്‍.
ആദ്യം പുക ഉയർന്ന യുപിഎസ് മുറിയിലെയും ആറുനില കെട്ടിടത്തിലെയും സുരക്ഷാവീഴ്‌ചകള്‍ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഇക്കഴിഞ്ഞ മേയ് രണ്ടിനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ മൂന്ന് അന്വേഷണങ്ങളാണ് പ്രധാനമായും നടന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവസമയം അത്യാഹിത വിഭാഗത്തില്‍ നടന്ന അഞ്ച് മരണങ്ങളെക്കുറിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ കീഴിലാണ് ആദ്യത്തെ അന്വേഷണം നടന്നത്. പിഡബ്ള്യുഡി ഇലക്‌ട്രിക്കല്‍ ഇൻസ്‌പെക്‌ടറേറ്റ് വിഭാഗത്തിന്റെ അന്വേഷണമായിരുന്നു രണ്ടാമത്തേത്. 200 കോടിയോളം ചെലവിട്ട ആറുനില കെട്ടിടനിർമാണത്തില്‍ ഗുരുതര പിഴവുകള്‍ ഈ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഈ വീഴ്‌ചകള്‍ അടിവരയിടുന്നതാണ് സബ് കളക്‌ടറുടെ റിപ്പോർട്ട്.