വില്പനക്കായി കൊണ്ടുവന്ന മാരക ലഹരി മരുന്നായ എംഡിഎംഎയുമായി 2 യുവാക്കൾ പോലീസിന്റെ പിടിയിൽ; മരുതോങ്കര സ്വദേശിയായ പ്രതിയിൽ നിന്ന് 67 ഗ്രാം എംഡിഎംഎയും അടുക്കത്ത് സ്വദേശിയിൽ നിന്ന് 74 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു

Spread the love

കോഴിക്കോട്: വില്‍പനക്കായി കൊണ്ടുവന്ന മാരക ലഹരി മരുന്നായ എം ഡി എം എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കുറ്റ്യാടി, തൊട്ടില്‍പ്പാലം എന്നിവിടങ്ങളില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

video
play-sharp-fill

മരുതോങ്കര സ്വദേശി ഉറവ്കുണ്ടില്‍ അലിനെയാണ് തൊട്ടില്‍പ്പാലത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്തത്.

അടുക്കത്ത് സ്വദേശി പാറച്ചാലില്‍ ആഷിഖാണ് കുറ്റ്യാടിയില്‍ വച്ച് പിടിയിലായത്. അലിന്റെ കൈവശം 67 ഗ്രാമും ആഷിഖിന്റെ കൈവശം 74 ഗ്രാം എം ഡി എംഎ യുമായിരുന്നു ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടകര റൂറല്‍ എസ് പി കെ ഇ ബൈജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് ഡി വൈ എസ് പി പ്രകാശ് പടന്നയില്‍ ഡാന്‍സാഫ് സ്‌ക്വാഡ് എസ്‌ ഐ മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്.

ബംഗളൂരുവില്‍ നിന്ന് ബസിൽ ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.