
കോഴിക്കോട് : എം ഡി എം എയുമായി 4 പേർ പിടിയിൽ. രണ്ടിടങ്ങളിൽ നിന്നായി 719 ഗ്രാം രാസലഹരി പിടികൂടി.
ഡാൻസാഫ് സംഘവും പൊലീസും നടത്തിയ പരിശോധനയിലാണ് വൻ അളവിൽ രാസലഹരി കണ്ടെത്തിയത്. ഗോവിന്ദപുരത്തുള്ള സ്വകാര്യ ലോഡ്ജിൽ മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ പരിശോധനയിൽ 709 ഗ്രാം എം ഡി എം എ യുമായി വാണിമേൽ സ്വദേശി ഷംസീറാണ് പിടിയിലായത്.
പന്തിരങ്കാവ് പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പാലാഴിയിലുള്ള വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 8 ഗ്രാം എം ഡി എം എ കൂടി കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് ഷാഫി, വിമുക്തഭടൻ ആയ കുറ്റ്യാടി സ്വദേശി സിഗിൻ ചന്ദ്രൻ, ഇയാളുടെ സുഹൃത്ത് കുറ്റ്യാടി സ്വദേശിനി ദിവ്യ എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത ലഹരി 25 ലക്ഷം വില വരുമെന്ന് പൊലീസ് അറിയിച്ചു.



