‘പണം കൂടുതൽ നൽകിയാൽ മസാജ് എവിടെ, എങ്ങനെയെന്ന് കസ്റ്റമർക്ക് തീരുമാനിക്കാം’; കോഴിക്കോട് പേരാമ്പ്രയിൽ ആയുർവേദ മസാജ് സെന്ററിൽ യുവതികളെ എത്തിച്ചത് കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ; ഒടുവിൽ പോലീസിന്റെ ഇടപെടൽ

Spread the love

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലെ സ്വകാര്യ ആയുർവേദ മസാജ് സെന്ററിൽ പോലീസ് റെയ്ഡ്. പേരാമ്പ്ര ബീവറേജ് ഔട്ലെറ്റിന് സമീപമുള്ള ആയുർവേദ കേന്ദ്രത്തിലാണ് പോലീസ് പരിശോധന നടത്തിയത്. മസാജ് സെന്ററിന്റെ മറവിൽ പല അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പോലീസ് ഇവിടെ പരിശോധന നടത്തിയത്.

നാല് സ്ത്രീകളെയും രണ്ട് യുവാക്കളെയും മസാജ് സെന്റർ നടത്തിപ്പുകാരെയും പോലീസ് അറസ്റ്റ് ചെയ്തു. ആലത്തൂർ സ്വദേശി കൃഷ്ണദാസ് ആണ് ആയുർവേദ മസാജ് സെന്റർ ഇന്ത്യ നടത്തിപ്പുകാരൻ. ഒരു വർഷത്തോളമായി മസാജ് കേന്ദ്രം ഇവിടെ പ്രവർത്തിച്ച് വരികയായിരുന്നു. മറ്റു ജില്ലകളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകളെ എത്തിച്ചേരുന്ന സാധനം പ്രവർത്തിച്ചിരുന്നത്. ദിനംപ്രതി നിരവധി പേരാണ് ഇവിടെ വന്നിരുന്നത്.

നേരത്തെയും ഈ സ്ഥാപനത്തിനെതിരെ പരാതി ഉണ്ടായിരുന്നു. മസാജ് സെന്റർ മറവിൽ മറ്റു പല അനാശാസ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നുണ്ട് എന്നാണ് ആരോപണം. ആയിരം രൂപയാണ് മസാജിന്റെ മിനിമം നിരക്ക്. മസാജിന്റെ രീതി അനുസരിച്ച് നിരക്കുകളിൽ മാറ്റം വരും. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ബൈജുവിന്റെ കീഴിലെ സ്കോഡും പേരാമ്പ്ര ഡിവൈഎസ്പി എൻ സുനിൽകുമാറിന്റെ കീഴിൽ സ്കോഡും പേരാമ്പ്ര പോലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group