
കോഴിക്കോട് ലക്കിടിക്ക് സമീപം കാറിനു പിന്നിലിടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കെ എസ് ആര്‍ ടി സി ബസിനടിയിലേക്ക് കയറി; എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്
കല്‍പ്പറ്റ: ലക്കിടിക്ക് സമീപം കാറിന് പിറകില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ പത്തൊന്‍പതുകാരന് ദാരുണാന്ത്യം.
കോഴിക്കോട് കെ എം സി ടി എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥിയായ സുല്‍ത്താന്‍ബത്തേരി കയ്പ്പഞ്ചേരി തയ്യില്‍ വീട്ടില്‍ പവന്‍ സതീഷ് (19) ആണ് മരിച്ചത്. പവന്‍ സതീഷിന്‍റെ സഹയാത്രികനും ബന്ധുവുമായ പുനല്‍ (23) നെ നിസാര പരിക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോളേജിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് മുന്നില്‍ പോവുകയായിരുന്ന ടാക്‌സി കാറിന്‍റെ പിന്‍വശത്ത് ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ബൈക്ക് മറിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം തൊട്ട് സമീപത്ത് കൂടി കടന്നുപോയ കെ എസ് ആര്‍ ടി സി ബസിനടിയിലേക്കാണ് പവന്‍ സതീഷ് വീണതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പവന്‍റെ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.