video
play-sharp-fill

കോഴിക്കോട്  കുന്ദമം​ഗലത്ത് കാള വിരണ്ട് ഓടി ; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

കോഴിക്കോട് കുന്ദമം​ഗലത്ത് കാള വിരണ്ട് ഓടി ; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

Spread the love

കോഴിക്കോട്: കുന്ദമം​ഗലത്ത് പരിഭ്രാന്തി പരത്തി കാള വിരണ്ട് ഓടി മൂന്ന് പേർക്ക് പരുക്ക്. കാരന്തൂരിൽ അറവ് ശാലക്കാർ കൊണ്ടുവന്ന കാളയാണ് വിരണ്ട് ഓടിയത്.

ഒരു സ്ത്രീയും ഒരു കുട്ടിയും പരുക്ക് പറ്റിയവരിൽ ഉൾപ്പെടുന്നു. കാള വിരണ്ടത് കണ്ട് ഓടിയപ്പോഴാണ് സ്ത്രീക്കും കുട്ടിക്കും വീണ് പരുക്കേറ്റത്. വൈകിട്ട് ഏഴുമണിയോടെ കുന്ദമംഗലം എ യുപി സ്കൂളിന് സമീപമായിരുന്നു സംഭവം.

കാരന്തൂരിൽ നിന്ന് ഓടിയ കാള കുന്ദമം​ഗലത്തെത്തുകയായിരുന്നു. വാഹനങ്ങൾക്ക് കുറുകെ ഓടിയ കാള അരമണിക്കൂറോളം ടൗണിൽ പരിഭ്രാന്തി പരത്തി. പിന്നീട് നാട്ടുകാർ ചേർന്ന് കാളയെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group