കോഴിക്കോട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മതിലിൽ ഇടിച്ച് അപകടം

Spread the love

 

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. കൂടരഞ്ഞി വീട്ടിപ്പാറ ഇറക്കത്തില്‍ വെച്ച്‌ നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് മതിലില്‍ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.

 

തിരുവമ്പാടി ഡിപ്പോയില്‍ നിന്ന് കൂടരഞ്ഞി വഴി കക്കാടം പൊയിലിലേക്ക് പോകുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടമുണ്ടാകാൻ കാരണം.

 

മതിലില്‍ ഇടിച്ച്‌ ബസ് നിന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റെങ്കിലും ആർക്കും ഗുരുതരമായ പരിക്കുകളില്ല. ബസിന്‍റേത് തേയ്മാനമുണ്ടായ ടയറുകളാണ് എന്നാണ് നാട്ടുകാരുടെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group