കോഴിക്കോട് കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു; കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു

Spread the love

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ പഴയ രജിസ്ട്രാര്‍ ഓഫീസിനു സമീപം ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ആളപായമില്ല.

കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു. കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. കാറില്‍ ഡ്രൈവറടക്കം മൂന്നുപേരാണ് ഉണ്ടായിരുന്നത്.

പുക ഉയരുന്നത് കണ്ട ഉടനെ യാത്രക്കാര്‍ കാറില്‍ നിന്നും പുറത്തിറങ്ങി. ഇവര്‍ ഇറങ്ങിയതിന് ശേഷം തീപിടിച്ച് കത്തുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും അഗ്നി രക്ഷാ സേനെയത്തിയാണ് തീയണച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group