
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റില്‍ അകപ്പെട്ട പുലിയെ പിടികൂടി പുറത്തെത്തിച്ചു. കിണറ്റിനുള്ളിൽ സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം കിണറ്റിൽ നിന്ന് പുലിയുടെ പോലെ അലർച്ച കേട്ടെങ്കിലും അത് പുലി ആണോ എന്ന് ഉറപ്പാക്കിയിട്ട് ഇല്ലായിരുന്നു. തുടർന്ന് വനംവകുപ്പ് കിണറ്റിൽ കൂട് വക്കുകയും അതിൽ പുലി കുടുങ്ങുകയുമായിരുന്നു.
പുലിയെ താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റി. പരിശോധനയ്ക്ക് ശേഷം ഉള്‍ക്കാട്ടിലേക്ക് തുറന്നുവിടുന്നതിലടക്കം തീരുമാനം എടുക്കും. പുലി പൂര്‍ണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


