കോഴിക്കോട് കൊടുവള്ളിയിൽ ഒരു കോടി രൂപയോളം വില വരുന്ന തിമംഗല ഛർദ്ദിയുമായി ഒരാൾ അറസ്റ്റിൽ; കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്തിയ 5.200 കിലോഗ്രാം തിമംഗല ഛർദ്ദിയാണ് പിടിച്ചെടുത്തത്

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: കൊടുവള്ളിയില്‍ ഒരു കോടി രൂപയോളം വില വരുന്ന 5.200 കിലോഗ്രാം തിമംഗല ചർദ്ദിയുമായി (ആമ്പർഗ്രീസുമായി) ഒരാള്‍‌ പിടിയില്‍. തൃശൂർ പേരമംഗലം താഴത്തുവളപ്പിൽ അനൂപ് ടി പി (32 ) ആണ് പിടിയിലായത്.

കൊടുവള്ളി സി.ഐ.ചന്ദ്രമോഹന്‍റെ നേതൃത്വത്തിൽ എസ് ഐമാരായ അനൂപ്, രശ്മി എന്നിവർ നടത്തിയ പരിശോധനയിലാണ് കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ആമ്പർഗ്രീസ് കണ്ടെത്തിയത്. നെല്ലാംകണ്ടി പാലത്തിന് സമീപം വെച്ച് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടുവള്ളി മേഖലയില്‍ കൈമാറാനായി കൊണ്ട് വന്നതാണ് ആമ്പർഗ്രീസെന്നാണ് പൊലീസ് സംശയിക്കുന്നത്. ആമ്പർഗ്രീസും പ്രതിയായ അനൂപിനെയും താമരശ്ശേരി ഫോറസ്റ്റ് അധികൃതർക്ക് കൈമാറിയതായി കൊടുവള്ളി പൊലീസ് അറിയിച്ചു.

ഫോറസ്റ്റ് തുടർ നടപടികൾ സ്വീകരിക്കും. സുഗന്ധ ദ്രവ്യങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ആമ്പർഗ്രീസിന് ഔദ്ധോഗികമായി വിൽപ്പന നടത്താൻ കഴിയില്ല. അതിനാല്‍ ഇതിന് ബ്ലാക്ക് മാർക്കറ്റിൽ വന്‍ വിലയും ഡിമാന്‍റുമാണ്.