
കോഴിക്കോട്: മലാപ്പറമ്പ് പെണ്‍വാണിഭക്കേസില്‍ ഒളിവില്‍പ്പോയ രണ്ട് പോലീസുകാരെ കൂടി പിടികൂടിയതോടെ പെണ്‍വാണിഭ സംഘത്തിന്റെ പ്രധാന കണ്ണികൾ വലയിലായി. കോഴിക്കോട് സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമീലെ പോലീസ് ഡ്രൈവർമാരായ പെരുമണ്ണ കുന്നുമ്മല്‍ ഹൗസില്‍ കെ. ഷൈജിത്ത്(42), കുന്ദമംഗലം പടനിലം ഹൗസില്‍ കെ. സനിത്ത്(45) എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്. താമരശ്ശേരി കോരങ്ങാട് മൂന്നാം തോടിലെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് വീട് വളഞ്ഞ് പോലീസ് സംഘം ഇവരെ പിടികൂടിയത്.
കോഴിക്കോട് അപ്പാർട്ട്‌മെന്റ് കേന്ദ്രീകരിച്ച് നടത്തിയിരുന്ന സെക്‌സ് റാക്കറ്റിലെ പ്രധാനികളാണ് ഈ പോലീസുകാരെന്ന് വ്യക്തമാവുകയും, കേസില്‍ ഇവരെ പ്രതി ചേർക്കുകയും ചെയ്തതോടെ, ഇരുവരേയും സർവ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. ഇതോടെ ഇവർ പിടികൊടുക്കാതെ ഒളിവില്‍പ്പോയി. ഇവരുമായി ബന്ധമുള്ള ചിലരുടെ ഫോണ്‍കോളുകള്‍ പിന്തുടർന്നാണ് പോലീസ് സംഘം വിദഗ്ദ്ധമായി ഇവരെ പിടികൂടിയത്.
വയനാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇരുവരും തിരിച്ചുവരുന്നതായി അന്വേഷണസംഘം മനസ്സിലാക്കി. പെണ്‍വാണിഭക്കേസിലെ ഒന്നാം പ്രതി വയനാട് ഇരുളത്തെ ബിന്ദുവിന്റെ ഭർത്താവിന്റെ പേരിലുള്ള കാറിലാണ് ഇവർ സഞ്ചരിച്ചതെന്നു മനസ്സിലാക്കിയ പോലീസ് ആവിധത്തില്‍ ഇരുവരേയും നിരീക്ഷിച്ചുവരികയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
താമരശ്ശേരി കോരങ്ങാട് മൂന്നാം തോട്ടിലെ വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് വീട് വളഞ്ഞ് പോലീസ് സംഘം ഇരുവരേയും പിടികൂടിയത്. പോലീസ് സംഘം പുലർച്ചെ മൂന്നരയോടെ വാതില്‍ തുറന്ന് അകത്തേയ്ക്ക് കടക്കുമ്ബോള്‍, വീടിന്റെ മുകള്‍നിലയില്‍ കിടന്നുറങ്ങുകയായിരുന്നു സനിത്തും, ഷൈജിത്തും. കോരങ്ങാട് മൂന്നാം തോട്ടിലെ വീട്ടില്‍ രഹസ്യമായി കഴിയുന്ന തങ്ങളെത്തേടി പോലീസ് സംഘം എത്തുമെന്ന് ഇരുവരും കരുതിയിരുന്നതേയില്ല.
പോലീസ് ഇൻസ്‌പെക്ടർ പ്രജീഷിന്റെ നേതൃത്വത്തില്‍ ഉള്ള 15 അംഗ സംഘമാണ് ഇവരെ പിടികൂടിയത്.
അന്വേഷണസംഘത്തില്‍ എസ്.ഐ. എൻ. ലീല, എ.എസ്.ഐ മാരായ ഷാജി, ഷാലു, അബ്ദുറഹ്മാൻ, സീനിയർ സി.പി.ഒ അബ്ദുള്‍ സമദ്, അനീഷ്, ഹാദില്‍ കുന്നുമ്മല്‍, രാഗേഷ്, ജിനീഷ്‌കുമാർ, ഷഫീർ പെരുമണ്ണ, ദിപിൻ, ഷാഫി, സുജിത്ത്, സനൂപ്, സി.പി.ഒമാരായ സന്ദീപ്, എച്ച്.ജി, പ്രദീപൻ എന്നിവരാണ് ഉണ്ടായിരുന്നത്.
ഇമ്മോറല്‍ ട്രാഫിക്ക് പ്രിവൻഷൻ ആക്ടിലെ മൂന്ന് മുതല്‍ ഏഴുവരെയുള്ള സെക്ഷൻ പ്രകാരമുള്ള കുറ്റങ്ങളാണ് ഷൈജിത്തിന്റേയും, സനിത്തിന്റേയും പേരില്‍ ചുമത്തിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ രണ്ടുപേർക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.സെക്‌സ് റാക്കറ്റിന്റെ നടത്തിപ്പുകാരിയുള്‍പ്പെടെ ആറ് സ്ത്രീകളേയും, മൂന്ന് പുരുഷൻമാരേയുമാണ് ഇതിനുമുമ്ബ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവൻ തിരുത്തി സ്വദേശി ഉപേഷ് എന്നിവരുടെ നിയന്ത്രണത്തിലാണ് കേന്ദ്രം പ്രവർത്തിച്ചുവന്നത്. പിടിയിലായ ചേലേമ്ബ്ര സ്വദേശി ഷക്കീർ, തൃക്കലങ്ങോട് സ്വദേശി ഷഹാസ് എന്നിവർ ഇടപാടിന് എത്തിയവരാണ്. തമിഴ്‌നാട്ടില്‍ നിന്നും, ബംഗളുരുവില്‍ നിന്നുമായി നാല് സ്ത്രീകളേയും പിടികൂടിയിട്ടുണ്ട്