video
play-sharp-fill

ഷൂസിലും പഴ്‌സിലും ബാഗിലും ഒളിപ്പിച്ച നിലയില്‍; കരിപ്പൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട, 44 കോടിയുടെ മയക്കുമരുന്ന് പിടികൂടി

ഷൂസിലും പഴ്‌സിലും ബാഗിലും ഒളിപ്പിച്ച നിലയില്‍; കരിപ്പൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട, 44 കോടിയുടെ മയക്കുമരുന്ന് പിടികൂടി

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡിആര്‍ഐയുടെ വന്‍ ലഹരിമരുന്ന് വേട്ട.44 കോടിയുടെ ലഹരിമരുന്ന് പിടികൂടി.ഷാര്‍ജയില്‍ നിന്നെത്തിയ യുപി മുസഫര്‍നഗര്‍ സ്വദേശി രാജീവ് കുമാറില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്.

സംശയം തോന്നി ഇയാളുടെ ബാഗേജ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നെയ്‌റോബിയില്‍ നിന്ന് ഷാര്‍ജയിലെത്തി അവിടെ നിന്ന് എയര്‍ അറേബ്യയില്‍ രാവിലെ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് രാജീവ് കുമാറിനെ പരിശോധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയില്‍ ഇയാളില്‍ നിന്ന് മൂന്നര കിലോ കൊക്കെയ്‌നും 1.29 കിലോ ഹെറോയിനുമാണ് പിടികൂടിയത്.ഷൂസിലും പഴ്‌സിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.