
സ്വന്തം ലേഖകൻ
കോഴിക്കോട്: ചെറുവണ്ണൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ജിഷ്ണുവിന്റെ തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റിരുന്നതായുള്ള നിര്‍ണായക സൂചനകള്‍ റിപ്പോര്‍ട്ടിലുണ്ട്. ജിഷ്ണു വീണ് പരുക്കേറ്റതാകാമെന്ന സാധ്യത പരിശോധിക്കാനായി നാളെ പൊലീസ് സംഘം സ്ഥലം സന്ദര്‍ശിക്കാനിരിക്കുകയാണ്.
പ്രഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന പരുക്കുകള്‍ വീഴ്ചയിലാണോ ഉണ്ടായതെന്ന് വിശദമായി പരിശോധിക്കും. എന്നാല്‍ ഈ സ്ഥലത്തുനിന്ന് ജിഷ്ണു വീണ് പരുക്ക് സംഭവിക്കാനോ ചാടാനോ യാതൊരു സാധ്യതയുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു മതിലിന് സമീപത്താണ് ജിഷ്ണുവിനെ ദുരൂഹസാഹചര്യത്തില്‍ വീണ് കിടക്കുന്നത് കണ്ടത്. അതിനിടെ സംഭവസ്ഥലത്തുവച്ച് ഒരാള്‍ ഓടിപോയതായി നാട്ടുകാരും ആരോപിച്ചിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് ജിഷ്ണുവിനെ അന്വേഷിച്ച് വീട്ടിലെത്തിയതിന് പിന്നാലെയാണ് വീട്ടിലേക്കുള്ള നടപ്പാതയില്‍ ജിഷ്ണു ബോധമില്ലാതെ കിടക്കുന്നത് കണ്ടെത്തിയത്.
ജിഷ്ണുവിന്റെ ശരീരത്തിലുള്ളത് സാരമായി പരിക്കുകളാണ്. വാരിയെല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് കയറിയിട്ടുണ്ട്.
പൊലീസ് വീട്ടില്‍ നിന്നിറക്കികൊണ്ടുപോയതിന് ശേഷമാണ് ജിഷണു ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. നല്ലളം പൊലീസാണ് ജിഷ്ണുവിനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. വയനാട്ടില്‍ ഒരു കേസുണ്ടെന്നും അതിന്റെ ഫൈനായി 500 രൂപ അടയ്ക്കണമെന്നും പറഞ്ഞാണ് പൊലീസ് ജിഷ്ണുവിനെ കൂട്ടിക്കൊണ്ട് പോകുന്നത്.
മഫ്തിയിലാണ് പൊലീസ് എത്തിയത്. ഓവര്‍സ്പീഡില്‍ പോയിട്ട് പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്തിയില്ല എന്നതായിരുന്നു കേസ്. 9.30 ഓടെ ജിഷ്ണു അത്യാസന്ന നിലയിലാണെന്ന് പറഞ്ഞ് വീട്ടിലേക്ക് ഫോണ്‍ കോള്‍ വന്നു.
അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് സുരേഷ് കുമാര്‍. രാത്രി വീട്ടില്‍ നിന്ന് പുറത്തുപോയ മകനെ അന്വേഷിച്ച് പൊലീസ് വീട്ടില്‍ എത്തിയിരുന്നു. അവര്‍ തിരിച്ചുപോയ ശേഷമാണ് മകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണുന്നത്. മകന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.