video
play-sharp-fill
കോഴിക്കോട് നാഷണൽ ആശുപത്രിയിൽ രോഗിയുടെ കാലുമാറി ശസ്ത്രക്രിയ..! പരിക്ക് പറ്റിയ ഇടത് കാലിന് പകരം ശസ്ത്രക്രിയ ചെയ്തത് വലത് കാലിന്; പിഴവ് ഡോക്ടർ  അറിയുന്നത് രോഗി പറയുമ്പോൾ..!

കോഴിക്കോട് നാഷണൽ ആശുപത്രിയിൽ രോഗിയുടെ കാലുമാറി ശസ്ത്രക്രിയ..! പരിക്ക് പറ്റിയ ഇടത് കാലിന് പകരം ശസ്ത്രക്രിയ ചെയ്തത് വലത് കാലിന്; പിഴവ് ഡോക്ടർ അറിയുന്നത് രോഗി പറയുമ്പോൾ..!

സ്വന്തം ലേഖകൻ

കോഴിക്കോട് :കോഴിക്കോട് നാഷണൽ ആശുപത്രിയിൽ രോഗിയുടെ കാലുമാറി ശസ്ത്രക്രിയ ചെയ്തതായി പരാതി. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലത് കാലിനാണ് ശസ്ത്രക്രിയ ചെയ്തത്.ആശുപത്രിയിലെ ഓർത്തോ മേധാവി കൂടിയായ ഡോ. ബഹിർഷാൻ ആണ് ഇത്തരമൊരു ​ഗുരുതര പിഴവ് വരുത്തിയത്.

കോഴിക്കോട് കക്കോടി സ്വദേശി ആയ 60 കാരിയാണ് ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. ഒരു വ‌ർഷത്തിലധികമായി 60 കാരിയെ ചികിത്സിക്കുന്നത് ഇതേ ഡോക്ടറാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെയായിരുന്നു ശസ്ത്രക്രിയ.പിഴവ് ഡോക്ടർ പോലും അറിയുന്നത് ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി പറയുമ്പോൾ മാത്രമാണ്.

തെറ്റ് പറ്റിയെന്ന് ഡോക്ടർ ഏറ്റുപറഞ്ഞെന്ന് ബന്ധുക്കൾ വ്യക്തമാക്കി.ചികിത്സാ പിഴവിൽ ഡോക്ടർ പി. ബഹിർഷാൻ വിശദീകരണം നൽകിയിട്ടില്ല.