video
play-sharp-fill
എസ്‌എഫ്‌ഐ നേതാവിന്റെ ഭീഷണി പ്രസംഗത്തിനെതിരെ പ്രിൻസിപ്പല്‍ ഹൈക്കോടതിയെ സമീപിക്കും

എസ്‌എഫ്‌ഐ നേതാവിന്റെ ഭീഷണി പ്രസംഗത്തിനെതിരെ പ്രിൻസിപ്പല്‍ ഹൈക്കോടതിയെ സമീപിക്കും

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ നേതാവിന്റെ ഭീഷണി പ്രസംഗത്തിനെതിരെ പ്രിൻസിപ്പല്‍ ഹൈക്കോടതിയെ സമീപിക്കും.

പൊലീസ് സാന്നിധ്യത്തില്‍ നടത്തിയ ഭീഷണിയില്‍ പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് പ്രിൻസിപ്പല്‍ സുനില്‍ ഭാസ്കർ അറിയിച്ചു. എസ് എഫ് ഐ പ്രവർത്തകർ കോളേജിലേക്ക് നടത്തിയ മാർച്ചിലായിരുന്നു പ്രിൻസിപ്പലിനെതിരെ എസ്‌എഫ്‌ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ്‌ ഭീഷണി മുഴക്കിയത്.

അതേസമയം എസ്‌എഫ്‌ഐ നേതാവിനെ മർദിച്ചെന്ന കേസില്‍ പ്രിൻസിപ്പലിനോട് ഹാജരാകാൻ ആവശ്യപ്പെട്ടു പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപെടുമ്ബോള്‍ ചോദ്യം ചെയ്യലിന് ഹാജരാക്കാനാണ് നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group