യുവാവിനെ വീട്ടിൽ കയറി സംഘം ചേർന്ന് മർദിച്ചതായി പരാതി: ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ, അന്വേഷണം ആരംഭിച്ചു പോലീസ്

Spread the love

 

കോഴിക്കോട്: യുവാവിനെ വീട്ടിൽ കയറി സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. മുക്കം തോട്ടത്തിൽ കടവ് സ്വദേശി പ്രജീഷിനാണ് മർദ്ദനമേറ്റത്. ഗുരുതര പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.

video
play-sharp-fill

 

വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന യുവാവിനാണ് മർദ്ദനമേറ്റത്. രാത്രിയിൽ വീട്ടിൽ നിന്ന് വലിയ ശബ്ദം കേട്ടതോടെ പ്രദേശവാസികൾ പ്രജീഷിന്റെ വീട്ടിലേക്ക് എത്തുകയായിരുന്നു. നാട്ടുകാരെ കണ്ട ആക്രമികൾ ഉടൻ തന്നെ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. തുടർന്ന് അബോധാവസ്ഥയിൽ കിടന്ന പ്രജീഷിനെ മുക്കം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

 

സംഭവത്തിൽ മുക്കം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇതുവരെയും അക്രമ സംഘത്തെ പിടികൂടാനായിട്ടില്ല. പ്രജീഷിന്റെ മൊഴി ഉടൻ എടുക്കാൻ സാധിക്കുമെന്നും പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group