video
play-sharp-fill

കോഴിക്കോട് ഇറങ്ങേണ്ട വിമാനം ഇറക്കിയത് കൊച്ചിയില്‍; വിമാനത്തില്‍ നിന്ന് ഇറങ്ങാതെ പ്രതിഷേധിച്ച്‌ യാത്രക്കാര്‍…..!

കോഴിക്കോട് ഇറങ്ങേണ്ട വിമാനം ഇറക്കിയത് കൊച്ചിയില്‍; വിമാനത്തില്‍ നിന്ന് ഇറങ്ങാതെ പ്രതിഷേധിച്ച്‌ യാത്രക്കാര്‍…..!

Spread the love

സ്വന്തം ലേഖിക

കൊച്ചി: കോഴിക്കോട് ഇറങ്ങേണ്ട വിമാനം കൊച്ചിയില്‍ ഇറക്കിയതോടെ പ്രതിഷേധവുമായി യാത്രക്കാര്‍. ‘

ജിദ്ദയില്‍ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ഇറക്കേണ്ടത് കരിപ്പൂര്‍ വിമാനത്താവളത്തിലായിരുന്നു. എന്നാല്‍ വിമാനം ഇറക്കിയത് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്തുകൊണ്ടാണ് വിമാനം കൊച്ചിയിലിറക്കിയതെന്നോ കോഴിക്കോടേക്ക് യാത്രക്കാരെ എങ്ങനെ എത്തിക്കമെന്നോ സംബന്ധിച്ച വിവരങ്ങള്‍ വിമാനത്താവള അധികൃതര്‍ ആദ്യം നല്‍കിയിരുന്നില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു.

ഇതോടെ യാത്ര‌ക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. വിമാനത്തില്‍ നിന്ന് ഇറങ്ങാതെയാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്.

കരിപ്പൂരില്‍ റണ്‍വേ അറ്റകുറ്റപണിയുടെ ഭാഗമായി പകല്‍ വിമാനമിറങ്ങുന്നില്ല. ഇക്കാരണത്താലാണ് വിമാനം നെടുമ്പാശേരിയില്‍ ഇറക്കിയത്.

സ്പൈസ് ജെറ്റ് SG 36 വിമാനമാണ് കൊച്ചിയിലിറക്കിയത്. ജിദ്ദയില്‍ നിന്ന് വ്യാഴാഴ്ച രാവിലെ പുറപ്പെടേണ്ട വിമാനം ഇന്ന് പുലര്‍ച്ചെ നാലിനാണ് പുറപ്പെട്ടത്. ഉംറ തീര്‍ഥാടകരടക്കം വിമാനത്തിലുണ്ടായിരുന്നു.