
കോഴിക്കോട്: മാങ്കാവ് ആഴ്ചവട്ടത്ത് കെട്ടിടത്തിന് തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. പുലർച്ചെ ആറരയോടെയാണ് കെട്ടിടത്തിൽനിന്ന് പുക ഉയരുന്നത് നാട്ടുകാർ കണ്ടത്.
കെട്ടിട ഉടമസ്ഥന്റെ സുഹൃത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് സൂചന. കല്ലായി സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം.
കെട്ടിട ഉടമസ്ഥൻ ഡൽഹിയിലാണ്. രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഒറ്റ മുറിയിലാണ് തീപിടിത്തം ഉണ്ടായത്. മുകൾ നിലയിൽ ട്യൂഷൻ സെന്ററാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവരം അറിഞ്ഞയുടൻ പൊലീസും ഫയർ ഫോഴ്സും എത്തി തീയണച്ചു. കസബ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



