
കോഴിക്കോട്: ഒന്നരമണിക്കൂരിലേറെ നേരമായിട്ടും കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാൻ്റിലെ തീപിടിത്തം അണയ്ക്കാനാവാതെ അധികൃതർ.
വൈകുന്നേരം അഞ്ചരയോടെയാണ് തീപിടിത്തം ഉണ്ടായത്. വിവിധയിടങ്ങളിലെ ഫയർ ഫോഴ്സ് യൂണിറ്റുകള്‍ എത്തിയിട്ടുണ്ടെങ്കിലും തീ കൂടുതല്‍ പടരുകയാണ്. സ്ഥലത്ത് പൊലീസും ഫയർഫോഴ്സും തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ജില്ലയിലെ മുഴുവൻ ഫയർ യൂണിറ്റുകള്‍ എത്താൻ ആവശ്യപ്പെട്ടുവെന്ന് ജില്ലാ കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നുള്ള എയർപോർട്ട് യൂണിറ്റുകള്‍ പുറപ്പെട്ടുവെന്നും തീ നിയന്ത്രണ വിധേയമാക്കാനാണ് ശ്രമമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആളുകള്‍ അകത്തില്ലെന്നു ഉറപ്പാക്കിയിട്ടുണ്ട്. ആർക്കും അപകടം ഇല്ലെന്നും കളക്ടർ പറഞ്ഞു. നിലവില്‍ തീ അണയ്ക്കാനായിട്ടില്ല. വൈകുന്നേരം അഞ്ചരയോടെയാണ് പുതിയ ബസ് സ്റ്റാൻ്റില്‍ തീപിടിത്തമുണ്ടായത്.