കോഴിക്കോട് ഫാഷൻ ഷോയ്ക്കിടെ   നിലവാരമില്ലാത്ത കോസ്റ്റ്യൂം നല്‍കിയെന്നാരോപിച്ച്‌ മോഡലുകളുടെ പ്രതിഷേധം; ഷോ ഡയറക്ടര്‍ കസ്റ്റഡിയില്‍

കോഴിക്കോട് ഫാഷൻ ഷോയ്ക്കിടെ നിലവാരമില്ലാത്ത കോസ്റ്റ്യൂം നല്‍കിയെന്നാരോപിച്ച്‌ മോഡലുകളുടെ പ്രതിഷേധം; ഷോ ഡയറക്ടര്‍ കസ്റ്റഡിയില്‍

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് സരോവരത്ത് ഫാഷൻ ഷോയ്ക്കിടെ മോഡലുകളുടെ പ്രതിഷേധം. നിലവാരമില്ലാത്ത കോസ്റ്റ്യൂം നല്‍കിയെന്നാരോപിച്ച്‌ ഷോയില്‍ പങ്കെടുക്കാൻ എത്തിയവര്‍ പ്രതിഷേധം തുടങ്ങുകയായിരുന്നു.

ഒടുവില്‍ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.പങ്കെടുക്കാൻ വന്നവരും സംഘാടകരും തമ്മില്‍ തുടങ്ങിയ തര്‍ക്കം പിന്നീട് വലിയ പ്രതിഷേധത്തിലാണ് കലാശിച്ചത്. പൊലീസ് ഇടപെട്ട് ഫാഷൻ ഷോ നിര്‍ത്തിവയ്പ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം വാങ്ങി ആളുകളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്ന ഫാഷൻ ഷോയ്ക്കിടെയായിരുന്നു പങ്കെടുക്കാൻ എത്തിയവര്‍ പ്രതിഷേധം ഉയര്‍ത്തിയത്. ഷോ ഡയറക്ടര്‍ പ്രശോഭ് കൈലാസിനെ കസ്റ്റഡിയില്‍ എടുത്തു.