ഫറോക്കിലെ ഇന്ത്യൻ ഓയില്‍ കോര്‍പ്പറേഷന്റെ സ്റ്റോക്ക് യാര്‍ഡില്‍ തീപിടുത്തം; മൂന്ന് പേര്‍ക്ക് പരിക്ക്

Spread the love

കോഴിക്കോട് ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ സ്റ്റോക്ക്‌യാർഡില്‍ നവീകരണ പ്രവർത്തനങ്ങള്‍ക്കിടെ തീപിടുത്തം. ഫറോക്കിലുള്ള സ്റ്റോക്ക്‌യാർഡിലാണ് അപകടം ഉണ്ടായത്. ടാങ്കിലെ വെല്‍ഡിംഗ് ജോലികള്‍ക്കിടെയാണ് തീപിടുത്തമുണ്ടായത്. അപകടത്തെ തുടർന്ന് മൂന്ന് പേർ‌ക്ക് പരിക്കേറ്റു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല.

മീഞ്ചന്ത ഫയർ സ്റ്റേഷനില്‍ നിന്നുള്ള മൂന്ന് അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.

ചെന്നൈയിലുള്ള മാധവരം മേഖലയില്‍ ഒരു എണ്ണ സംഭരണശാലയിലും സമാനമായ തീപിടുത്തമുണ്ടായിട്ടുണ്ട്. തീ നിയന്ത്രിക്കാൻ നാല് ഫയർ എഞ്ചിനുകളാണ് വിന്യസിച്ചത്. മറ്റൊരു സംഭവത്തില്‍ പാകിസ്ഥാനിലെ ഷെയ്ഖ്പുരയിലെ ഒരു വർക്ക്‌ഷോപ്പില്‍ വെല്‍ഡിംഗ് നടത്തുന്നതിനിടെ എണ്ണ ടാങ്കറിന് തീപിടിച്ച്‌ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group