video
play-sharp-fill

കോഴിക്കോട്  ക്ഷേത്രോത്സവങ്ങളിൽ ഒരാനയെ വീതം എഴുന്നള്ളിക്കാൻ അനുമതി നൽകി ജില്ലാ കളക്ടർ; അനുമതി ജില്ലയിൽ നിന്നുള്ള ആനകൾക്ക് മാത്രം

കോഴിക്കോട് ക്ഷേത്രോത്സവങ്ങളിൽ ഒരാനയെ വീതം എഴുന്നള്ളിക്കാൻ അനുമതി നൽകി ജില്ലാ കളക്ടർ; അനുമതി ജില്ലയിൽ നിന്നുള്ള ആനകൾക്ക് മാത്രം

Spread the love

കോഴിക്കോട്: ഈ മാസം 21 വരെ  കോഴിക്കോട് ജില്ലയില്‍ നടക്കുന്ന ക്ഷേത്രോത്സവങ്ങളില്‍ ഒരാനയെ വീതം എഴുന്നള്ളിക്കാന്‍ അനുമതി.

ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയില്‍ നിന്നുള്ള ആനകളെ മാത്രമേ ഉത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ പാടൂള്ളൂ. .ഈ മാസം 21ന് ശേഷം കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം പരിശോധിക്കും.

ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള ഉപസമിതി ഉത്സവം നടക്കുന്ന ക്ഷേത്രം സന്ദര്‍ശിച്ച  ശേഷമാകും കൂടുതല്‍ ആനകളെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ അനുമതി നല്‍കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറുവങ്ങാട് ക്ഷേത്രത്തില്‍ ആനയിടഞ്ഞുണ്ടായ അപകടത്തെ ത്തുടര്‍ന്ന് ഈ മാസം 21 വരെ ജില്ലയില്‍ ആനയെ എഴുന്നള്ളിക്കുന്നതിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.