
ഡോക്ടറുമായി പരിചയത്തിലായതിനു ശേഷം പുലര്‍ച്ചെ വടിവാളുമായി എത്തി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതിയടക്കം മൂന്നംഗ സംഘം അറസ്റ്റില്‍
സ്വന്തം ലേഖിക
കോഴിക്കോട് : ഡോക്ടർ താമസിക്കുന്ന ലോഡ്ജിലെത്തി വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ യുവതിയടക്കം മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ് ചെയ്തു.
എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍ ഇ.കെ.മുഹമ്മദ് അനസ് (26), കുന്ദമംഗലം നടുക്കണ്ടിയില്‍ ഗൗരീശങ്കരത്തില്‍ എൻ.പി.ഷിജിൻദാസ് (27), പാറോപ്പടി മാണിക്കത്താഴെ ഹൗസില്‍ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച പുലര്‍ച്ചെ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ലോഡ്ജിലായിരുന്നു സംഭവം. രാത്രിയില്‍ ഡോക്ടറെ പരിചയപ്പെട്ട സംഘം പിറ്റേ ദിവസം പുലര്‍ച്ചെ എത്തി വടിവാള്‍ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കവര്‍ച്ച നടത്തുകയായിരുന്നു. കഴിഞ്ഞ രാത്രിയില്‍ ഇവര്‍ ഡോക്ടറുമായി പരിചയപ്പെട്ടു. ഡോക്ടറുടെ റൂം മനസ്സിലാക്കിയശേഷം പുലര്‍ച്ചെ ആയുധവുമായെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഡോക്ടറുടെ കൈവശം പണമില്ലെന്ന് കണ്ടപ്പോള്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഗൂഗിള്‍ പേ വഴി 2,500 രൂപ അയപ്പിച്ചു.
പ്രതികള്‍ ലഹരി ഉപയോഗിക്കുന്നവരാണ്. ലഹരിമരുന്ന് വാങ്ങാൻ പണം കണ്ടെത്താനായിരുന്നു മോഷണം. അനസും അനുവും തമ്മില്‍ പരിചയത്തിലായിട്ട് ആറുമാസമേ ആയിട്ടുള്ളു. ഇവര്‍ ലഹരി മരുന്നിന് അടിമയാണ്. മയക്കുമരുന്ന് വാങ്ങാൻ വേണ്ടി പണം കണ്ടെത്താനാണ് കവര്‍ച്ച നടത്തിയതെന്നാണ് വിവരം. പൊലീസില്‍ നിന്ന് രക്ഷപ്പെടാൻ വേണ്ടി അനസും അനുവും ഡല്‍ഹിയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇവര്‍ പൊലീസിന്റെ വലയിലായി.
ടൗണ്‍ ഇൻസ്‌പെക്ടര്‍ ബൈജു കെ.ജോസിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും, കോഴിക്കോട് ആന്റി നര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍നിന്ന് ബൈക്കും മൊബൈല്‍ ഫോണുകളും വടിവാളും പൊലീസ് കണ്ടെത്തി.
ഡാൻസാഫ് സബ് ഇൻസ്‌പെക്ടര്‍ മനോജ് എടയേടത്ത്, എഎസ്‌ഐ കെ.അബ്ദു റഹ്‌മാൻ, കെ.അഖിലേഷ്, അനീഷ് മൂസേൻവീട്, സുനോജ് കാരയില്‍, അര്‍ജുൻ അജിത്ത്, ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐമാരായ സിയാദ്, അനില്‍കുമാര്‍, എഎസ്‌ഐ ഷിജു, രജിത്ത് ഗിരീഷ്, ഷിബു പ്രവീണ്‍, അഭിലാഷ് രമേശൻ തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.