
കോഴിക്കോട്: ചക്ക പറിക്കാന്‍ പ്ലാവില്‍ കയറുന്നതിനിടെ താഴെ വീണ് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു.
താമരശ്ശേരി അടിവാരം 30 ഏക്കറില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശി ഇബ്രാഹീം (56) ആണ് മരിച്ചത്.
ബുധനാഴ്ച്ച രാവിലെ 10.45നാണ് സംഭവം. റോഡ് പണിക്ക് എത്തിയതായിരുന്നു ഇബ്രാഹീം. താമസ സ്ഥലത്തിന് സമീപത്തുള്ള മരത്തില്‍ ചക്ക ഇടാനായി ഏണിവെച്ച് കയറുന്നതിനിടെ ബാലന്‍സ് നഷ്ടമായി തെന്നിവീഴുകയായിരുന്നു.
തൊട്ടടുത്ത പറമ്പില്‍ ജോലി ചെയ്തിരുന്നവര്‍ ശബ്ദം കേട്ട് ഓടിയെത്തുകയും ഇബ്രാഹിമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.



