കോഴിക്കോട് ആക്രിക്കടയില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന ചെമ്പുകമ്പിയും പണവും കവര്‍ന്ന കേസ്; കൂട്ടുപ്രതിയും പിടിയില്‍

Spread the love

കോഴിക്കോട്: വലിയങ്ങാടിക്ക് സമീപത്തെ ആക്രിക്കടയില്‍ നിന്ന്
ലക്ഷങ്ങള്‍ വിലവരുന്ന ചെമ്പുകമ്പിയും പണവും കവര്‍ന്ന കേസിലെ കൂട്ടുപ്രതിയും പിടിയില്‍.

video
play-sharp-fill

കോഴിക്കോട് ഫാറൂഖ് കോളജ് സ്വദേശി മഠത്തില്‍ത്തൊടി വീട്ടില്‍ രതീഷിനെയാണ് (42) കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിലെ മുഖ്യപ്രതി അമ്പായത്തോട് സ്വദേശി മനു ആനന്ദിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് വലിയങ്ങാടിക്ക് സമീപത്തെ ആക്രിക്കടയില്‍ നിന്നാണ് ഇരുവരും ചേര്‍ന്ന് രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന 175 കിലോഗ്രാം ചെമ്പുകമ്പിയും 6000 രൂപയും മോഷ്ടിച്ചത്.

കഴിഞ്ഞ ജനുവരി 23നാണ് കേസിനാസ്പദമായ മോഷണം നടന്നത്. കെ പി കേശവ മേനോന്‍ റോഡിലെ അമര്‍ അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ പിറകു വശത്തെ വാതില്‍ തകര്‍ത്തായിരുന്നു മോഷണം.

രതീഷ് മോഷണ കേസുകളില്‍ ഇതിന് മുന്‍പും പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തലശ്ശേരി, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.