
ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 16കാരിയെ വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമം; കോഴിക്കോട് 2 ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
കോഴിക്കോട്: നഗരമധ്യത്തിൽ 15 വയസ്സുകാരിക്കെതിരെ അതിക്രമം. കേസിൽ പ്രതികളായ രണ്ട് പേർ പിടിയിൽ.
ബീഹാർ കിഷൻ ഗഞ്ച് സ്വദേശികളായ ഫൈസാൻ അൻവർ (36), ഹിമാൻ അലി (18) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 വയസ്സുകാരിക്കെതിരെ കഴിഞ്ഞ ദിവസമാണ് അതിക്രമം നടന്നത്.
പെൺകുട്ടിയെ പിന്തുടർന്ന് വന്ന പ്രതികൾ പിടിച്ച് വലിച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ചെറുത്തുനിന്ന പെൺകുട്ടി നിലവിളിച്ച് ഓടി രക്ഷപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിസിടിവി ദൃശ്യങ്ങളും ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചു വരുന്ന സ്ഥലത്തും പരിശോധന നടത്തിയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
Third Eye News Live
0