സ്വത്ത് തർക്കത്തിൽ മർദ്ദിച്ചതിന്റെ വൈരാഗ്യം; ചെറുവണ്ണൂരില്‍ വാഹനങ്ങൾ കത്തിക്കാൻ നിർദ്ദേശം നൽകിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറി; പ്രതി പിടിയിൽ ; സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം
സ്വന്തം ലേഖകൻ
കോഴിക്കോട്: ചെറുവണ്ണൂരില്‍ വീട്ടില്‍ അതിക്രമിച്ചുകയറി കത്തിച്ച സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. ചെറുവണ്ണൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി യു. സജിത്ത് ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി സുല്‍ത്താന്‍ നൂറുമായി സജിത്ത് ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് പറയുന്നത്.
ഈ മാസം 11നാണ് കേസിനാസ്പദമായ സംഭവം. ചെറുവണ്ണൂർ സ്വദേശി ആനന്ദ് കുമാറിൻ്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും നിർത്തിയിട്ടിരുന്ന കാറും സ്കൂട്ടറും പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. സംഭവ സമയത്ത് വീട്ടിൽ പ്രായമായ അമ്മ ഉൾപ്പെടെ മൂന്ന് ആളുകളായിരുന്നു ഉണ്ടായിരുന്നത്. തീ വീട്ടിലേക്ക് പടരുന്നത് നാട്ടുക്കാർ കണ്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കേസിലെ മുഖ്യപ്രതി ചെറുവണ്ണൂർ കൊളത്തറ പാറക്കണ്ടി നൂർ മഹൽ സുൽത്താൻ നൂർ (22) നെ അറസ്റ്റ് ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കത്തിക്കാനായി നിർദ്ദേശം നൽകിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സജിത്താണെന്ന് മനസ്സിലാക്കുകയും തുടർന്ന് അറസ്റ്റ് ചെയുകയുമായിരുന്നു.
സുൽത്താനെൊപോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ സജിത്ത് തൻ്റെ സ്വാധീനം ഉപയോഗിച്ച് വയനാട്ടിലേക്ക് ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും സുൽത്താനെ സാഹസികമായി പിടികൂടുകയുമായിരുന്നു.
നല്ലളം പോലീസിൻ്റെ ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ട സുൽത്താന് അടിപിടി കേസുകളും ലഹരിമരുന്ന് കേസുകളും നിലവിലുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ സജിത്തിൻ്റെ നിർദ്ദേശപ്രകാരമാണ് കൃത്യം ചെയ്തതെന്ന് സമ്മതിച്ചിട്ടുണ്ട്. പിന്നീട് സജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദിച്ചതിൽ സുഹൃത്തിനെ സ്വത്ത് തർക്കത്തിൻ്റെ പേരിൽ മർദ്ധിച്ചതിൻ്റെ പ്രതികാരമായിട്ടാണ് കുറ്റകൃത്യത്തിനായി സുൽത്താനെ ഏൽപ്പിച്ചതെന്ന് പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണെന്ന് ഫറോക്ക് അസിസ്റ്റൻറ് കമ്മീഷണർ എ എം സിദ്ധിഖ് പറഞ്ഞു.