കോഴിക്കോട് കോര്‍പ്പറേഷനില്‍ കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പറിട്ട സംഭവം; പൊലീസ് കേസെടുത്തു; നടപടി കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ നല്‍കിയ സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു.

കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാജ രേഖ നിര്‍മ്മാണം, ഐടി വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ കോര്‍പ്പറേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തുക. ജീവനക്കാരില്‍ നിന്ന് മൊഴിയെടുക്കും. അടുത്തിടെ നല്‍കിയ മുഴുവന്‍ കെട്ടിട അനുമതിയും പരിശോധിക്കും.

ഈ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. വന്‍ തട്ടിപ്പാണ് കോര്‍പറേഷനില്‍ നടന്നത്. സെക്രട്ടറിയുടെ പാസ് വേര്‍ഡ് ചോര്‍ത്തിയാണ് പൊളിക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നമ്പര്‍ നല്‍കിയത്.