കോഴിക്കോട് വടകരയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്; ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ ഞരമ്ബുകള്‍ അറ്റു; മര്‍ദ്ദനം ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാന്‍ ആവശ്യപ്പെട്ട്

Spread the love

കോഴിക്കോട്: വടകരയിലെ സ്വകാര്യ കോളേജില്‍ റാഗിങ്ങിനെച്ചൊല്ലി സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. വടകര ചെരണ്ടത്തൂര്‍ എംഎച്ച്ഇസ് കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലാണ് സംഭവം.

ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാന്‍ ആവശ്യപ്പെട്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്തെന്നാണ് പരാതി. ഇതിനെച്ചൊല്ലിയാണ് ഇരുവിഭാഗം വിദ്യാര്‍ഥികളും തമ്മില്‍ കൂട്ടത്തല്ലുണ്ടായത്. സംഘര്‍ഷത്തില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റ് ആയഞ്ചേരി സ്വദേശിയായ ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിക്ക് പരിക്കേറ്റു. വിദ്യാര്‍ഥിയുടെ ഇടത് കൈയിലെ ഞരമ്പുകൾ അറ്റു. ചുണ്ടുകളിലും ആഴത്തില്‍ മുറിവുണ്ട്. പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് വിദ്യാര്‍ഥിയുടെ ബന്ധുക്കളുടെ ആവശ്യം.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പയ്യോളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായി അറിയിച്ചു. മൂന്ന് വിദ്യാര്‍ഥികളെ പ്രതിചേര്‍ത്തിട്ടുണ്ടെന്നും ഇവരില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി. കേസിലെ മൂന്ന് പ്രതികളെയും അന്വേഷണത്തിന്റെ ഭാഗമായി കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group