കോഴിക്കോട് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; ഏഴ് കെഎസ്‍യു പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
സ്വന്തം ലേഖിക
കോഴിക്കോട്: കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് ഏഴ് കെഎസ്‍യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവമോര്‍ച്ച പ്രവര്‍ത്തകരായ വൈഷ്ണവേഷ്, സബിന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ ആഹ്വാനങ്ങള്‍ക്കിടെ കനത്ത സുരക്ഷയ്ക്ക് നടുവിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് ഒരു ദിവസത്തെ പരിപാടികള്‍ക്കായെത്തിയത്. കോഴിക്കോട്ടെ ഇന്നത്തെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുപ്പിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
മീഞ്ചന്ത ഗവണ്‍മെന്‍റ് ആര്‍ട്‍സ് കോളജില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്ക് പൊലീസ് അഴിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിനെത്തിയ രണ്ട് കെഎസ്‍യു നേതാക്കളെ വെസ്റ്റ് ഹില്ലില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
പിണറായിയിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിയെ കോഴിക്കോട് ഗസ്റ്റ് ഹൗസിന് സമീപം തടയാനായി കാത്ത് നില്‍ക്കുകയായിരുന്ന രണ്ട് കെഎസ്‍യു നേതാക്കളെ വെസ്റ്റ് ഹില്‍ ചുങ്കത്ത് വച്ചാണ് ടൗണ്‍ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് കരിങ്കൊടിയും കെെഎസ്‍യു കൊടിയും പൊലീസ് പിടിച്ചെടുത്തു.
കരുതല്‍ തടങ്കലിലെടുത്ത കെഎസ്‍യു ജില്ലാ വൈസ് പ്രസിഡൻ്റ് വിടി സൂരജ്, ബ്ളോക്ക് പ്രസിഡൻ്റ് രാഗിന്‍ എന്നിവരെ വൈകീട്ടോടെ വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു.