ഭാരതാംബ വിവാദം: തെരുവിൽ തമ്മിലടിച്ച് എസ്എഫ്ഐയും യുവമോർച്ചയും ; മന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്

Spread the love

കോഴിക്കോട്: രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദം തെരുവിൽ സംഘർഷത്തിലേക്ക് നീങ്ങുന്നു. കോഴിക്കോട് തളിയിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധത്തിന് ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു.

ഇതാണ് സംഘർഷത്തിൽ കലാശിച്ചത്. മന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.