
കോഴിക്കോട്: ചത്ത കോഴികളെ വൻതോതില്‍ സൂക്ഷിച്ച കോഴിക്കട പൂട്ടിച്ചു. കോഴിക്കോട് നഗരത്തില്‍ ചക്കോരത്തുകുളത്തെ കെ.കെ.എച്ച് ചിക്കൻ എന്ന കടയിലാണ് സംഭവം.
നിരവധി പെട്ടികളിലായി ഇവിടെ ചത്ത കോഴികളെ സൂക്ഷിച്ചിരുന്നു.
കടയില്‍ നിന്നുള്ള ദുർഗന്ധം അസഹനീയമായതോടെ നാട്ടുകാർ ആരോഗ്യ വിഭാഗത്തില്‍ വിവരമറിയിക്കുകയായിരുന്നു. അധികൃതരെത്തിയപ്പോള്‍ കട പൂട്ടിയ നിലയിലായിരുന്നു. പിന്നീട് തുറപ്പിച്ച് പരിശോധിച്ചപ്പോഴാണ് വൻതോതില്‍ ചത്ത കോഴികളെ സൂക്ഷിച്ചത് കണ്ടെത്തിയത്. തുടർന്ന് കട പൂട്ടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കട ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. മുമ്ബും ചത്ത കോഴികളെ വിറ്റതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കടയുടമകള്‍ നേരിട്ടതായും നാട്ടുകാർ പറഞ്ഞു.