റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ യാത്രക്കാരിയുടെ ശരീരത്തിലൂടെ കെഎസ്ആർടിസി ബസ് കയറി ദാരുണാന്ത്യം

Spread the love

 

കോഴിക്കോട്: വടകര ദേശീയപാതയിൽ കുഴിയിൽ നിന്നും റോഡിലേക്ക് മറിഞ്ഞു വീണ സ്‌കൂട്ടർ യാത്രക്കാരി കെഎസ്ആർടിസി ബസ് കയറി മരിച്ചു. ചോറോട് സ്വദേശിനി പ്രഭയാണ് മരിച്ചത്.

video
play-sharp-fill

 

മകൻ്റെ ഭാര്യയുടെ സ്കൂട്ടറിന് പിന്നിൽ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടായത്. കണ്ണൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ഇരുവരും. വടകര കൊപ്ര ഭവന് സമീപം ദേശീയപാതയിൽ വെച്ച് സ്കൂട്ടർ അപകടത്തിൽ പെടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ പ്രഭ മരിച്ചു. മകൻ്റ ഭാര്യ ശ്രീകലയെ നിസാര പരിക്കുകളോടെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

നാട്ടുകാരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group